മുളിയാര്‍:(www.thenorthviewnews.in) മല്ലം എഎല്‍പി സ്‌കൂളില്‍ വയാനാ പക്ഷാചരണവും വിദ്യാരംഗം സാഹിത്യ വേദിയും യുവ സാഹിത്യക്കാരിമേഘമല്‍ഹാര്‍ ഉദ്ഘാടനം ചെയ്തു.

വായനാ വാരവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വായനാ മത്സരം, ആസ്വാദന കുറിപ്പ് തയ്യാറാക്കല്‍,സാഹിത്യ ക്വിസ്സ്, പുസ്തക പരിചയം, പുസ്തക പ്രദര്‍ശനവും നടന്നു. രക്ഷിതാക്കളെ കൂടി ഉള്‍പ്പെടുത്തി അമ്മ വായനക്ക് തുടക്കമായി. ഹെഡ്മാസ്റ്റര്‍ സത്യന്‍ കെവി അധ്യക്ഷത വഹിച്ചു. സിറാജുദ്ധീന്‍ മാസ്റ്റര്‍ സ്വാഗതവും കുഞ്ഞമ്പു മാസ്റ്റര്‍ നന്ദിയും പറഞ്ഞും. അധ്യാപകരായ സാവിത്രി, ശോഭ, സ്വപ്ന, ലത സംസാരിച്ചു.

إرسال تعليق