കാസര്‍കോട്: (www.thenorthviewnews.in) മാഹിന്‍ കുന്നിലിന്റെ എഫ്.ബി പോസ്റ്റ് വൈറലാകുന്നു..പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ
ഇന്ന് മുഴുവന്‍ ഞാന്‍ യാത്രയിലായിരുന്നു.. അതിന് ഒരു കാരണമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം എന്റെ ഉമ്മ ഫോണിലൂടെ മറ്റൊരു ഉമ്മയുടെ കദന കഥ പറയുകയുണ്ടായി. അയല്‍ ഗ്രാമത്തില്‍ നിന്നും വന്ന ഒരു സ്ത്രീ എന്റെ ഉമ്മയുടെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞു കുറെ സങ്കടങ്ങള്‍ പറഞ്ഞുവത്രെ...
നാലഞ്ചു പെണ്‍മക്കള്‍.. അതില്‍ മൂന്ന് പേര് വിദ്യാര്‍ത്ഥികള്‍. പെരുന്നാളിന് മണിക്കൂറുകള്‍ ബാക്കി.സ്‌ക്കൂള്‍ തുറന്നു .പുസ്തകങ്ങള്‍ വാങ്ങിയിട്ടില്ല. മക്കള്‍ പെരുന്നാള്‍ കുപ്പായത്തിനായി കരയുന്നു. നിങ്ങളുടെ മക്കള്‍ കഴിഞ്ഞ പെരുന്നാളിന് ഇട്ട കുപ്പായമെങ്കിലും കിട്ടുമോ.. എനിക്ക് പഴയ നൈറ്റി കിട്ടിയാലും മതി. അവരുടെ വാക്കുകള്‍ എന്റെ ഉമ്മയെ ഏറെ ബേജാറിലാക്കി. ഉമ്മ കാര്യങ്ങള്‍ വിളിച്ചറിയിച്ചു.. അവരെ പിറ്റേന്ന് വരാന്‍ പറഞ്ഞു മടക്കി അയച്ചു...
നഗരത്തിലെ രണ്ട് മൂന്ന് വസ്ത്ര വ്യാപാരി സുഹൃത്തുക്കളെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. ആവശ്യമായ വസ്ത്രങ്ങള്‍ അവര്‍ ഓഫര്‍ ചെയ്തു.
ഇന്ന് പുണ്യ റംസാന്‍ 27 ന്റെ പകലായിരുന്നു. രാവിലെ തന്നെ കാസര്‍കോട് നഗരത്തിലെ നാലഞ്ച് വസ്ത്രക്കടകള്‍ കയറിയപ്പോള്‍ തന്നെ ആവശ്യത്തിന് പുതുവസ്ത്രങ്ങളായി.
കച്ചവട മാന്ദ്യത്തിനിടയിലും പാവപ്പെട്ടവന്റെ കണ്ണീരൊപ്പാന്‍ അവര്‍ കാണിച്ച ആവേശം എന്നെ അത്ഭുതപ്പെടുത്തി.
നാഥാ അവരുടെ പുണ്യ പ്രവര്‍ത്തിയെ നീ സ്വീകരിക്കണെ..
കച്ചവടത്തില്‍ അനുഗ്രഹം ചൊരിയണെ... എന്ന് പ്രാര്‍ത്ഥിക്കുന്നു
Keywords: Mahin Kunnil

إرسال تعليق