കാസര്‍കോട്:(www.thenorthviewnews.in) മംഗ്‌ളൂരു ദേശീയ പാതയിലെ പ്രധാന ടൗണായ കുമ്പളയിലെത്തുന്ന യാത്രക്കാര്‍ക്ക് മഴ കൊള്ളാതെ നില്‍ക്കാന്‍ ഒരിടമില്ല. സ്ത്രീകളും കുട്ടികളും പ്രാഥമിക കര്‍മ്മം നിര്‍വഹിക്കുന്നതിനുള്ള സൗകര്യം പോലുമില്ലാതെ ദുരിതത്തിലാണ്.
കുമ്പള ടൗണില്‍ ഉണ്ടായിരുന്ന ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം ഏഴുമാസം മുമ്പാണ് പൊളിച്ചു നീക്കിയത്. അപകടത്തിലായ കെട്ടിടം ഏതു സമയത്തും തകര്‍ന്നു വീണു വന്‍ ദുരന്തം ഉണ്ടായേക്കാമെന്ന ഭീതിയെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പൊളിച്ചു നീക്കിയത്. എന്നാല്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടികള്‍ പോലും ആയിട്ടില്ല. പഴയ കെട്ടിടം പൊളിച്ചു നീക്കിയതോടെ യാത്രക്കാര്‍ക്ക് കാത്തിരിക്കാന്‍ ഒരിടമില്ല. കനത്ത മഴയില്‍ നിന്ന് രക്ഷ നേടാന്‍ പ്രായമായവരടക്കമുള്ള യാത്രക്കാര്‍ കടവരാന്തയിലാണ് അഭയം തേടുന്നത്. ഇതു വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നതായി വ്യാപാരികളും പരാതിപ്പെടുന്നു.പൊളിച്ചു മാറ്റിയ സ്ഥലത്ത് തല്‍ക്കാലത്തേക്കെങ്കിലും ഒരു ഷെഡുണ്ടാക്കിയാല്‍ മതിയെന്നാണ് യാത്രക്കാരുടെ നിലപാട്. ഈ ആവശ്യം ശക്തമായതോടെ താല്‍ക്കാലിക ഷെഡ് നിര്‍മ്മിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ അരലക്ഷം രൂപ നീക്കി വെച്ചത് തീര്‍ത്തും അപര്യാപ്തമാണെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു. തുച്ഛമായ തുക മാത്രം നീക്കി വച്ചത് കണ്ണില്‍ പൊടിയിടാനാണെന്നും ആരോപണമുണ്ട്. ബസിനു കാത്തിരിക്കുന്നതിനേക്കാളും വലിയ പ്രശ്‌നം പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള  സൗകര്യമില്ലാത്തതാണെന്നുവിദ്യാര്‍ത്ഥിനികളടക്ക
മുള്ളവര്‍ പരാതിപ്പെടുന്നു.



Post a Comment

أحدث أقدم