കാസര്‍കോട്:(www.thenorthviewnews.in)യെമനിലേയ്ക്കു പോയെന്നു സംശയിക്കുന്ന കാടങ്കോട് സ്വദേശികള്‍ എറണാകുളത്തുള്ളതായി പൊലീസിനു വിവരം ലഭിച്ചു.

കാടങ്കോട്ടെ ശിഹാബ്, സുഹൃത്ത് കണ്ണൂരിലെ ഷംസീര്‍ എന്നിവര്‍ യെമനിലേയ്ക്കു കടന്നുവെന്ന പ്രചരണങ്ങള്‍ക്കിടയിലാണ് എറണാകുളത്തുള്ളതായുള്ള വിവരം ലഭിച്ചത്. ഇവര്‍ക്കൊപ്പം പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുലൈമത്ത് (24), ഇവരുടെ ഭര്‍തൃ സഹോദരി ബുഷ്‌റ (26) എന്നിവരും ഉള്ളതായും വിവരം ലഭിച്ചിട്ടുണ്ട്. യുവതികളെ കാണാതായത് സംബന്ധിച്ച് ബന്ധുക്കള്‍ പഴയങ്ങാടി പൊലീസില്‍ യുവാക്കളുടെ പേരു പരാമര്‍ശിച്ചു കൊണ്ടുള്ള പരാതി നല്‍കുകയായിരുന്നു. കേസെടുത്തു അന്വേഷിക്കുന്നതിനിടയിലാണ് യെമനിലേയ്ക്കു കടന്നുവെന്ന പ്രചാരണം ഉണ്ടായത്.

Post a Comment

أحدث أقدم