പൊവ്വല്‍: പൊവ്വല്‍ സൂപ്പര്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും സൂപ്പര്‍സ്റ്റാര്‍ ചാരിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രദേശത്തെ നിര്‍ധനരായ ആണ്‍ കുട്ടികള്‍ക്കുള്ള സുന്നത്ത് കര്‍മ്മം സൗജന്യമായി നിര്‍വ്വഹിച്ചു.
രണ്ടു ദിവസങ്ങളിലായാണ് കുട്ടികളുടെ സുന്നത്ത് ക്യാമ്പ് നടത്തിയത്. പ്രദേശത്തെ അര്‍ഹരായവരുടെ മാതാപിതാക്കളില്‍ നിന്നും അപേക്ഷ സ്വീകരിച്ചു രണ്ടു ഘട്ടങ്ങളിലായി പതിനാറു കുട്ടികള്‍ക്കാണ് സുന്നത്ത് കര്‍മ്മം നിര്‍വ്വഹിച്ചത്.കുട്ടികള്‍ക്കുള്ള മരുന്നും മറ്റു അനുബന്ധ ചിലവുകളും ക്ലബ് പ്രവര്‍ത്തകര്‍ വഹിച്ചു. കൂടാതെ ക്യാമ്പില്‍ സുന്നത്ത് കര്‍മ്മം നിര്‍വഹിച്ച കുട്ടികള്‍ക്ക് പെരുന്നാള്‍ ഡ്രസ്സും ക്ലബ് നല്‍കും. കാസറകോട് കെയര്‍ വെല്‍ ഹോസ്പിറ്റലില്‍ വെച്ച് ഡോ. മുസ്തഫ, ഡോ.അഫ്‌സല്‍ എന്നിവര്‍ സുന്നത്ത് ക്യാമ്പിന് നേതൃത്വം നല്‍കി. സൂപ്പര്‍ സ്റ്റാര്‍ നടത്തി വരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണിത്.
എസ്.എസ്.എല്‍.സി പ്ലസ് ടൂ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ ചടങ്ങ് മെയ് 27 ന് ഞായാറാഴ്ച വൈകിട്ട് നാലു മണിക്ക് നടക്കും.
Keywords: Super Star Povval

إرسال تعليق