ഉദുമ:(www.thenorthviewnews.in) രണ്ടുപേരും ഇരട്ട കുട്ടികള്‍. പ്രൈമറി വിദ്യാഭ്യാസം ദുബായില്‍. മുംബൈയിലെ നെരൂളില്‍ ആണു തുടര്‍ പഠനം പൂര്‍ത്തിയാക്കിയത്. രണ്ടുപേരുടെയും ഹോബിയും ഒന്ന് തന്നെ. സംഗീതവും ചെസ്സ് കളിയും. സി ബി എസ് സി പ്ലസ് ടു പരീക്ഷഫലം വന്നപ്പോള്‍ അവര്‍ പഠിച്ച നവി മുംബൈയിലെ നെരൂള്‍ എപിജെ സ്‌കൂളിലെ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും സഹപാഠികളെയും അത്ഭുതപ്പെടുത്തി രണ്ടു പേര്‍ക്കും തുല്യ മാര്‍ക്കുകള്‍.
500ല്‍ 468 മാര്‍ക്ക് നേടി 93.6 ശതമാനം മാര്‍ക്കു നേടി ഇവര്‍സ്‌കൂളിലെയും നാട്ടിലെയും അത്ഭുത ഇരട്ടകളായി.
പാലക്കുന്ന് ടെംപിള്‍ റോഡില്‍ ചിറ്റേയി നിലയത്തില്‍ പി.വി.ഗോപാലകൃഷ്ണന്റെയും ബേബി ഉഷയുടെയും ഇരട്ട കുട്ടികളായ സ്‌നിദ്ഗ്ധയും സ്മൃതിയുമാണ് പരീക്ഷാ വിജയത്തിലും ഈ അപൂര്‍വ തുല്യത നേടി ശ്രദ്ധ നേടിയത്.  രണ്ടുപേരും ഇന്റെര്‍സ്‌കൂള്‍ ചെസ്സ് മത്സരത്തിലും വിജയികളായിരുന്നു. പാലക്കുന്ന് സ്വദേശികളാണെങ്കിലും അച്ഛന്‍ മുംബയില്‍ സോണി ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ വിതരണക്കാരനാണ്. അമ്മ നെരൂളില്‍ എന്‍കെ പബ്ലിക് സ്‌കൂളില്‍ അധ്യാപികയും .പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തിരുന്നു. കുടുംബം ദുബൈയിലായിരുന്നു ഏറെക്കാലം. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകാനാണ് സ്മൃതിക്ക് താല്പര്യമെങ്കിലും സ്‌നിഗ്ദ തിരഞ്ഞെടുക്കുന്നത് ഇന്റീരിയര്‍ ഡിസൈന്‍ ആര്‍ക്കിട്ടെക്കും



Post a Comment

أحدث أقدم