തിരുവനന്തപുരം::(www.thenorthviewnews.in)ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെല്‍വരാജ്(45), ഭാര്യപ്രിയ(40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സെല്‍വരാജിനെ തൂങ്ങിയ നിലയിലും ഭാര്യയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇരുവരും യൂട്യൂബര്‍മാരാണ്. വെള്ളിയാഴ്ച രാത്രിയിലും വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു.

എറണാകുളത്ത് ജോലി ചെയ്യുന്ന മകനുമായി വെളളിയാഴ്ച ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. മകന്‍ നാട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗേറ്റ് അടച്ച നിലയിലായിരുന്നു. വാതിലുകള്‍ തുറന്ന് നിലയിലും. ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. ആത്മഹത്യയെന്നാണ് പാറശാല പോലീസിൻ്റെ  പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post