ണ്ണൂര്‍: (www.thenorthviewnews.in) എ.ഡി.എം.നവീന്‍ ബാബുവിൻ്റെ  മരണത്തെത്തുടര്‍ന്നു വിവാദത്തിലായ പെട്രോള്‍ പമ്ബ്‌ ഉടമ ടി.വി. പ്രശാന്തനു സസ്‌പെന്‍ഷന്‍.

പരിയാരം മെഡിക്കല്‍ കോളജ്‌ ജീവനക്കാരനായ പ്രശാന്തനെ ഗുരുതര ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു.

അനധികൃതമായി ജോലിയില്‍നിന്നു വിട്ടുനിന്നു, സര്‍ക്കാര്‍ സര്‍വീസിലിരിക്കെ അനുമതിയില്ലാതെ സ്വകാര്യ ബിസിനസ്‌ സംരംഭം തുടങ്ങി തുടങ്ങിയ ചട്ടലംഘനങ്ങളാണു ചൂണ്ടിക്കാണിച്ചിരിക്കുന്നത്‌. കടുത്ത അച്ചടക്ക നടപടി പിന്നാലെയുണ്ടാകുമെന്നാണു സൂചന.

നവീന്‍ ബാബുവിൻ്റെ  മരണത്തെത്തുടര്‍ന്നു പ്രശാന്തന്‍ ജോലിയില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ഇന്നലെ വീണ്ടും ജോലിയില്‍ പ്രവേശിച്ച്‌ 10 ദിവസത്തെ അവധിക്ക്‌ അപേക്ഷ നല്‍കി. ഇതിനു പിന്നാലെയാണ്‌ ആരോഗ്യവകുപ്പ്‌ സസ്‌പെന്‍ഷന്‍ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. സ്‌ഥിരനിയമനം ലഭിക്കാന്‍ മാസങ്ങള്‍മാത്രം ബാക്കി നില്‍ക്കെയാണു സസ്‌പെന്‍ഷന്‍.

Post a Comment

أحدث أقدم